ഓഹരി സൂചികകളില്‍ നേട്ടങ്ങളില്ലാതെ വിപണി ആരംഭിച്ചു

sensex

മുംബൈ:ഓഹരി സൂചികകളില്‍ ചാഞ്ചാട്ടം. 100 പോയിന്റ് നേട്ടത്തോടെയാണ് സെന്‍സെക്‌സില്‍ വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി. രൂപയുടെ മൂല്യത്തിലെ തിരിച്ചടിയും കറന്റ് അക്കൗണ്ട് കമ്മിയിലെ വര്‍ധനവും കടപ്പത്ര വിപണിയില്‍ നിന്നുള്ള ആദായം വര്‍ധിച്ചതുമൊക്കെയാണ് സൂചികകളില്‍ പ്രതിഫലിക്കുന്നത്.

സെന്‍സെക്‌സ് രണ്ടുപോയിന്റ് താഴ്ന്ന് 37919ലും, നിഫ്റ്റി ഒരു പോയിന്റ് നഷ്ടത്തില്‍ 11436ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 744 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 617 ഓഹരികള്‍ നഷ്ടത്തിലുമാണ്.സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, എച്ച്‌സിഎല്‍ ടെക്, എസ്ബിഐ, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, സിപ്ല, ഏഷ്യന്‍ പെയിന്റ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ സ്റ്റീല്‍, ഗെയില്‍, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ഒഎന്‍ജിസി, വേദാന്ത, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top