ഓഹരി വിപണിയില്‍ നേട്ടം: സെന്‍സെക്‌സ് 85 പോയിന്റ് ഉയര്‍ന്നു

sensex

മുംബൈ:ഓഹരി വിപണി നേട്ടത്തില്‍. സെന്‍സെക്‌സ് 85 പോയിന്റ് ഉയര്‍ന്ന് 38420ലും, നിഫ്റ്റി 19 പോയിന്റ് നേട്ടത്തില്‍ 11601ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1217 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1512 ഓഹരികള്‍ നഷ്ടത്തിലുമാണ്.

പവര്‍ ഗ്രിഡ് കോര്‍പ്, ആക്‌സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ, എസ്ബിഐ, എച്ച്‌സിഎല്‍ ടെക്, റിലയന്‍സ്, വേദാന്ത, ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി സുസുകി, എച്ച്ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. സിപ്ല, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, വിപ്രോ, സണ്‍ ഫാര്‍മ, ഐഒസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹീറോ മോട്ടോര്‍കോര്‍പ്പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top