ഓഹരി വിപണി നേട്ടത്തില്‍ ; സെന്‍സെക്‌സ് 51 പോയിന്റ് ഉയര്‍ന്നു

sensex

മുംബൈ: ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 51 പോയിന്റും, നിഫ്റ്റി 11 പോയിന്റും ഉയര്‍ന്നു. ബാങ്ക്, മെറ്റല്‍, ഓട്ടോ എന്നീ വിഭാഗം ഓഹരികളിലുണ്ടായ നഷ്ടം വിപണിക്കു തിരിച്ചടിയായി.

ഉയര്‍ച്ച താഴ്ചകളില്‍ സെന്‍സെക്‌സ് 38,336.76 പോയിന്റിലും, നിഫ്റ്റി 11,582.75 പോയിന്റിലും ക്ലോസ് ചെയ്തു. മെറ്റല്‍ (1.45%), പിഎസ് യു ബാങ്ക് (1.22%) എന്നീ സൂചികകള്‍ക്കാണ്‌ കൂടുതല്‍ നഷ്ടം നേരിട്ടത്. എന്‍എസ്ഇ മിഡ് ക്യാപ് സൂചികയും ഇന്ന് നഷ്ടത്തിലായിരുന്നു.

അതേസമയം ഐടി, ഫാര്‍മ, ഇന്‍ഫ്രാ എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി. ടെക് മഹീന്ദ്രാ, ലാര്‍സന്‍, എന്‍ടിപിസി, ഡോ. റെഡ്ഢീസ് ലാബ്, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തില്‍ അവസാനിച്ചു. ടാറ്റാ മോട്ടേഴ്‌സിന്റെ ഓഹരി വില 4.4% ശതമാനമാണ് താഴ്ന്നത്. ബിപിസിഎല്‍, ഹിന്‍ഡാല്‍കോ, വേദാന്ത, ടാറ്റാ സ്റ്റീല്‍ എന്നിവയാണു നഷ്ടം നേരിട്ട മറ്റ് ഓഹരികള്‍.

Top