ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം ; നിഫ്റ്റി 11601 കടന്നു

മുംബൈ: ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 114 പോയിന്റ് ഉയര്‍ന്ന് 38400ലും ,നിഫ്റ്റി 30 പോയിന്റ് നേട്ടത്തില്‍ 11601ലുമെത്തി. ബിഎസ്ഇയിലെ 1324 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1409 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഫാര്‍മ, ഐടി, എഫ്എംസിജി വിഭാഗങ്ങളിലെ കമ്പനികളാണ് മികച്ച നേട്ടത്തിലുള്ളത്. ലുപിന്‍, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, എച്ച്‌സിഎല്‍ ടെക്, വിപ്രോ, ഭാരതി എയര്‍ടെല്‍ , ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്‌സ്, ഐഒസി, വേദാന്ത, ഹിന്‍ഡാല്‍കോ, എസ്ബിഐ, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top