ഓഹരി സൂചികകള്‍ നേട്ടത്തില്‍ ; സെന്‍സെക്‌സ് 114.19 പോയിന്റ് ഉയര്‍ന്നു

sensex-up

മുംബൈ: നഷ്ടത്തോടെ തുടങ്ങിയ ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 114.19 പോയിന്റ് ഉയര്‍ന്ന് 35378.60ലും നിഫ്റ്റി 42.6 പോയിന്റ് നേട്ടത്തില്‍ 10699.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1356 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1259 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. സിപ്ല, സണ്‍ ഫാര്‍മ, മാരുതി സുസുകി, ലുപിന്‍, ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ്, ഒ എ ന്‍ ജി സി, ഹിന്‍ഡാല്‍കോ, ടിസിഎസ്, റിലയന്‍സ്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

വേദാന്ത, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, എസ്ബിഐ, പവര്‍ഗ്രിഡ് കോര്‍പ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

യു എസ് ചൈന വ്യാപാരയുദ്ധത്തിന്റെ ആശങ്കമൂലം കരുതലോടെയായിരുന്നു വിപണി നീങ്ങിയിരുന്നത്. ഓട്ടോ, ഐടി, ഫാര്‍മ ഓഹരികളാണ് പ്രധാനമായും മികച്ച നേട്ടമുണ്ടാക്കിയത്.

Top