ഓഹരി സൂചിക നഷ്ടത്തോടെ തുടക്കമായി;സെന്‍സെക്‌സ് 33 പോയിന്റ് താഴ്ന്നു

sensex

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 33 പോയിന്റ് താഴ്ന്ന് 35231ലും നിഫ്റ്റി 11 പോയിന്റ് നഷ്ടത്തില്‍ 10,645ലുമാണ് വ്യാപാരം ആരംഭിച്ചത്.ബിഎസ്ഇയിലെ 498 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 717 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഒഎന്‍ജിസി, ഹീറോ മോട്ടോര്‍കോര്‍പ്, ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ്, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ലുപിന്‍, ഐടിസി, വിപ്രോ, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top