ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം;സെന്‍സെക്‌സ് 38 പോയിന്റ് നേട്ടത്തില്‍

മുംബൈ: ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 38 പോയിന്റ് നേട്ടത്തില്‍ 35417ലും നിഫ്റ്റി ഏഴു പോയിന്റ് ഉയര്‍ന്ന് 10706ലുമാണ് വ്യാപാരം നടക്കുന്നത്.ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുകി, ടാറ്റ സ്റ്റീല്‍, ടൈറ്റന്‍, കമ്പനി, സിപ്ല, ലുപിന്‍, ബജാജ് ഓട്ടോ, ബജാജ് ഫിനാന്‍സ്, പവര്‍ ഗ്രിഡ്, റിലയന്‍സ് തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് നേട്ടത്തിലുള്ളത്.

വേദാന്ത, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ സമ്മര്‍ദത്തിലാണ്. നിഫ്റ്റി മിഡ് ക്യാപ് സൂചിക 32 പോയിന്റ് നഷ്ടത്തിലാണ്. ബാങ്ക് നിഫ്റ്റി 14 പോയിന്റും താഴ്ന്നാണ് വ്യാപാരം നടക്കുന്നത്. ഫാര്‍മ, ഊര്‍ജം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിലുള്ളത്. ഏഷ്യന്‍ സൂചികകളില്‍ പലതും നഷ്ടത്തിലാണ്.

Top