സെന്‍സെക്‌സ് 11 പോയന്റ് താഴ്ന്നു ; ഓഹരി സൂചികകളില്‍ വ്യാപാരം കരുതലോടെ

മുംബൈ: യുഎസും ചൈനയും തമ്മിലുള്ള ഇറക്കുമതി താരിഫ് യുദ്ധം ആഗോള വിപണികളെ പിടിച്ചുലച്ചിരിക്കുകയാണ്. കരുതലോടെയാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്‌സ് 11 പോയിന്റ്‌ താഴ്ന്ന് 32,584ലിലും നിഫ്റ്റി ആറു പോയിന്റ്‌ നഷ്ടത്തില്‍ 9991ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, എസ്ബിഐ, ഇന്‍ഫോസിസ്, ടിസിഎസ്, മാരുതി സുസുകി, ഐടിസി, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

വിപ്രോ, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്‌സ്, ടിസിഎസ്, ടെക് മഹീന്ദ്ര, ഒഎന്‍ജിസി, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top