നിഫ്റ്റി 11,000ന് മുകളില്‍; ഓഹരി സൂചികകള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനു ശേഷം ഓഹരി സൂചികകള്‍ തിരിച്ചുപിടിച്ചു. നിഫ്റ്റി 11,000ന് മുകളിലെത്തി. സെന്‍സെക്സ് 835.06 പോന്റ് നേട്ടത്തില്‍ 37,388.66ലും നിഫ്റ്റി 244.80 പോയന്റ് ഉയര്‍ന്ന് 11,050.30ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1953 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 648 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 165 ഓഹരികള്‍ക്ക് മാറ്റമില്ല.

ബജാജ് ഫിന്‍സര്‍വ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഭാരതി എയര്‍ടെല്‍, സിപ്ല, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ബിപിസിഎല്‍, യുപിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ രണ്ടു മുതല്‍ മൂന്നു ശതമാനം വരെ നേട്ടമുണ്ടാക്കി.

Top