സെന്‍സെക്‌സ് 84 പോയിന്റ് താഴ്ന്ന ഓഹരി സൂചികയില്‍ നഷ്ടത്തോടെ തുടക്കം

sensex

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ ഓഹരി സൂചികയില്‍ നഷ്ടത്തോടെ തുടക്കം.

സെന്‍സെക്‌സ് 84 പോയിന്റ് നഷ്ടത്തില്‍ 35791ലും നിഫ്റ്റി 17 പോയിന്റ് താഴ്ന്ന് 10728ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 514 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 824 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഒഎന്‍ജിസി, പവര്‍ഗ്രിഡ് കോര്‍പ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, കൊട്ടക് മഹീന്ദ്ര, മാരുതി സുസുകി, വിപ്രോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലെത്തി.

സണ്‍ ഫാര്‍മ, വേദാന്ത, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, സിപ്ല, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്, ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top