നെയ്മര്‍ അഭിനേതാവാണെന്ന് കരുതുന്നില്ലെന്ന് ബെല്‍ജിയം താരം ലുകാകു

lukaku

മോസ്‌കോ: ബ്രസീല്‍ താരം നെയ്മര്‍ അഭിനേതാവാണെന്ന് കരുതുന്നില്ലെന്ന് ബെല്‍ജിയം സൂപ്പര്‍താരം റൊമെലു ലുകാകു. നെയ്മര്‍ കളത്തില്‍ അഭിനയിക്കുന്നു എന്ന വിമര്‍ശനങ്ങളില്‍ അഭിപ്രായം പറയുകയായിരുന്നു ലുകാകു. ഈ ലോകത്തെ ഏറ്റവും മികച്ച താരമാകാന്‍ കഴിവുള്ള താരം കൂടിയാണ് നെയ്മറെന്നും അദ്ദേഹം പറഞ്ഞു. നെയ്മറിനെതിരെ കളിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും ലുകാകു വ്യക്തമാക്കി.

നെയ്മറിന്റെ കഴിവുകള്‍ സാധാരണമല്ല. അതുകൊണ്ട് തന്നെ നെയ്മറിനെതിരായ എതിരാളികളുടെ നീക്കങ്ങളും കടുപ്പമേറിയതായിരിക്കും. വരുംകാലത്ത് ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും മികച്ച കളിക്കാരന്‍ നെയ്മറായിരിക്കും. അതുപോലൊരു കളിക്കാരനെതിരെ രണ്ടാം വട്ടവും കളിക്കാന്‍ സാധിച്ചത് സന്തോഷം നല്‍കുന്നതാണെന്നും ലുകാക്കു കൂട്ടിച്ചേര്‍ത്തു.

Top