നിധിന്‍ വധക്കേസ്; രണ്ട് പേര്‍ കൂടി അറസ്റ്റിൽ

തൃശൂർ : അന്തിക്കാട് നിധിന്‍ വധക്കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. മുറ്റിച്ചൂര്‍ സ്വദേശികളായ ധനേഷ്, പ്രജിത്ത് എന്നിവരാണ് തൃപ്പുണ്ണിത്തറയില്‍ നിന്ന് പിടിയിലായത്. ഇതോടെ നിധിന്‍ വധക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

നിധിന്‍ കൊല്ലപ്പെട്ട ശേഷം പൊള്ളാച്ചിയിലേക്ക് കടന്ന ധനേഷും, പ്രജിത്തും ഒളിത്താവളം മാറുന്നതിനായി എറണാകുളത്തെത്തിയപ്പോഴാണ് തൃപ്പുണിത്തറയില്‍ നിന്നും പിടിയിലായത്. നിധിനെ വധിക്കാനുള്ള പ്രേരകശക്തി ധനേഷാണെന്ന് പൊലിസ് പറയുന്നു. നിധിന്റ സഹോദരന്‍ ധനേഷിനെ നേരത്തെ വെട്ടി പരുക്കേല്‍പ്പിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

Top