നിദാഹാസ് ത്രിരാഷ്ട്ര ട്വന്റി20 ക്രിക്കറ്റ് ; ഫൈനലില്‍ ഇന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഏറ്റുമുട്ടും

INDIA

നിദാഹസ് ട്രോഫി ത്രിരാഷ്ട്ര ടി20 പോരാട്ടത്തിന്റെ ഫൈനല്‍ ഇന്ന്. കലാശപ്പോരില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. രാത്രി ഏഴിന് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യയുടെ രണ്ടാംനിര ആദ്യ മത്സരത്തില്‍ ശ്രീലങ്കയോടു തോറ്റെങ്കിലും പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും ജയിച്ചാണ് ഇന്ത്യയുടെ വരവ്.

ടീം ഇന്ത്യ : രോഹിത് ശര്‍മ (നായകന്‍), ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന, ദിനേഷ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, ജയദേവ് ഉനാത്കട്ട്, യുസ്വേന്ദ്ര ചാഹാല്‍, വിജയ് ശങ്കര്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, ഋഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, ലോകേഷ് രാഹുല്‍, അക്ഷര്‍ പട്ടേല്‍, ദീപക് ഹൂഡ, മുഹമ്മദ് സിറാജ്.

ടീം ബംഗ്ലാദേശ് : ഷക്കീബ് അല്‍ ഹസന്‍ (നായകന്‍), മുഷ്ഫികര്‍ റഹിം, തമീം ഇഖ്ബാല്‍, മഹ്മദുള്ള, റുബല്‍ ഹുസൈന്‍, സാബിര്‍ റഹ്മാന്‍, സൗമ്യ സര്‍ക്കാര്‍, നസ്മുള്‍ ഇസ്ലാം, ലിട്ടന്‍ ദാസ്, തസ്‌കിന്‍ അഹമ്മദ്, മുസ്താഫിസുര്‍ റഹ്മാന്‍, മെഹ്ദി ഹസന്‍, ഇംറുള്‍ കെയ്‌സ്, ആരിഫുള്‍ ഹഖ്, നൂര്‍ ഉള്‍ ഹസന്‍, അബു ഹൈദര്‍ റോണി, അബു ജായേദ്.

Top