നിദാഹാസ് ത്രിരാഷ്ട്ര കിരീടം ഇന്ത്യയ്ക്ക്; ബംഗ്ലാദേശിനെ തകര്‍ത്തത് അവസാന ഓവറില്‍

trophy

കൊളംബോ: നിദാഹാസ് ത്രിരാഷ്ട്ര ടിട്വന്റി ടൂര്‍ണമെന്റ് ഫൈനലില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യയ്ക്ക് കിരീടം. നാലു വിക്കറ്റിനാണ് ബംഗ്ലാദേശിനെ തോല്‍പ്പിച്ചത്.

മത്സരം കൈവിട്ടുപോയിയെന്ന് തോന്നിയ ഘട്ടത്തില്‍ ഉയര്‍ത്തെഴുന്നേറ്റ ദിനേഷ് കാര്‍ത്തികിന്റെ മാസ്മരിക ബാറ്റിങ്ങ് പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. എട്ട് പന്തില്‍ ദിനേഷ് കാര്‍ത്തിക് അടിച്ചു നേടിയത് 29 റണ്‍സ്.

ജയിക്കാന്‍ അവസാന രണ്ട് ഓവറില്‍ 34 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യക്കായി അവസാന പന്തില്‍ സിക്സ് പായിച്ചാണ് ദിനേഷ് കാര്‍ത്തിക് ബംഗ്ലാദേശില്‍നിന്ന് വിജയം തട്ടിയെടുത്തത്. 12 പന്തില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന 34 റണ്‍സില്‍ 29 റണ്‍സും കാര്‍ത്തികിന്റെ ബാറ്റില്‍ നിന്നായിരുന്നു.

സ്‌കോര്‍; ബംഗ്ലാദേശ് – 20 ഓവറില്‍ 166/8. ഇന്ത്യ – 20 ഓവറില്‍ 168/4.

Top