ട്രംപിനെ പരസ്യമായി വിമർശിച്ച് നിക്കി ഹാലെ

Nikki Haley

ന്യൂയോർക് :പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷം പരാജയം അംഗീകരിക്കാതെ തെറ്റായ പ്രവൃത്തികൾ ചെയ്ത വ്യക്തിയാണ് ഡോണൾഡ് ട്രംപ് എന്നു വിമർശിച്ച് ഇന്ത്യൻ വംശജയുംറിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകയുമായ നിക്കി ഹാലെ. ട്രംപിനെ തള്ളിപ്പറഞ്ഞ അവർ മോശം വാക്കുകളുപയോഗിച്ചതിന്റെ പേരിലും മോശം പ്രവൃത്തികളുടെ പേരിലും ചരിത്രം ട്രംപിനെ കുറ്റക്കാരനായി വിധിക്കുമെന്നും അവർ വ്യക്തമാക്കി. അഭിപ്രായ വ്യത്യാസങ്ങൾ നമുക്കു തുറന്നു സംസാരിക്കാം.

എന്നാൽ അമേരിക്കൻ ജനതയെ പരസ്പരം ശത്രുതയുള്ളവരാക്കി മാറ്റാൻ നമുക്ക് എന്ത് അവകാശമാണുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തിൽ മുന്നോട്ടുള്ള വഴി കാണിച്ചുകൊടുക്കേണ്ടതു റിപ്പബ്ലിക്കൻ പാർട്ടിയുടെ ദൗത്യം കൂടിയാണെന്ന് നിക്കി പറഞ്ഞു. പലപ്പോഴും തെറ്റായ വാക്കുകളാണ് ട്രംപ് ഉപയോഗിക്കാറുള്ളത്. ഇത് ഞാൻ അദ്ദേഹത്തോടുതന്നെ പറയാറുമുണ്ടെന്നും നിക്കി കൂട്ടിച്ചേർത്തു

Top