ടെലിവിഷന്‍ ഷോ ചിത്രീകരണത്തിനിടെ നിക്ക് ജൊനാസിന് പരിക്ക്

ഗായകന്‍  നിക്ക് ജൊനാസിന് ടെലിവിഷന്‍ ഷോ ചിത്രീകരണത്തിനിടെ പരിക്ക്. പരിക്ക് എത്രമാത്രം ഗുരുതരമാണെന്ന് അറിവായിട്ടില്ലെങ്കിലും ആംബുലന്‍സിലാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതെന്നാണ് ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശനിയാഴ്ച രാത്രിയാണ് നിക്കിന് പരിക്കേറ്റത്. എന്നാല്‍ എങ്ങനെയാണ് അപകടം സംഭവിച്ചത് എന്നത് വ്യക്തമല്ല. നിക്കിന്‍റെ റിയാലിറ്റി ഷോയായ ‘ദി വോയ്‌സിന്‍റെ’ ചിത്രീകരണം ഉടൻ പുനരാരംഭിക്കും. നിക്ക് ഇപ്പോള്‍ ലോസാഞ്ചല്‍സിലാണ്.

അടുത്തിടെ സ്പേസ്‌മാൻ എന്ന ആൽബം നിക്ക് പുറത്തിറക്കിയിരുന്നു.ഇന്ത്യൻ സിനിമ താരം പ്രിയങ്ക ചോപ്രയുടെ ഭർത്താവാണ്  നിക്ക് ജൊനാസ്. പ്രിയങ്ക ചോപ്ര ലണ്ടനില്‍ തന്‍റെ അടുത്ത ഒടിടി പ്രോജക്ടുമായി ബന്ധപ്പെട്ടുള്ള തിരക്കിലാണ്. ഏറെ നാളുകളായി ലണ്ടനില്‍ സ്ഥിരതാമസക്കാരിയായ പ്രിയങ്ക അടുത്തിടെയാണ് ഹോളിവുഡ് ചിത്രം ടെക്സ്റ്റ് ഫോർ യുവിന്‍റെ ചിത്രീകരണം പൂർത്തിയാക്കിയത്.

Top