കൊവിഡ് രോഗികള്‍ക്ക് ആശ്വാസവുമായി നിക്കോളാസ് പുരാന്‍

ന്യൂഡല്‍ഹി: ഐപില്ലില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ ഒരു പങ്ക് കൊവിഡ് രോഗികള്‍ക്കായി മാറ്റവെക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന്‍ നിക്കോളാസ് പുരാന്‍. രാജ്യത്ത് ലക്ഷങ്ങള്‍ കൊവിഡിനോട് പൊരുതുന്ന സാഹചര്യം കണക്കിലെടുത്താണ് ഐപിഎല്‍ താരത്തിന്റെ നീക്കം.

ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിന് വേണ്ടിയാണ് നിക്കോളാസ് പുരാന്‍ കളിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ചികിത്സാ സഹായം സ്വരൂപിക്കുന്നതിനായി പഞ്ചാബ് കിങ്സും മുന്‍കൈ എടുത്തുകഴിഞ്ഞു. ഫ്രാഞ്ചൈസിയുടെ ഭാഗമായവരോടും ആരാധകരോടും ധനസമാഹരണത്തിന്റെ ഭാഗമാകാനാണ് പഞ്ചാബ് കിങ്സ് ട്വീറ്റിലൂടെ അഭ്യര്‍ഥിക്കുന്നത്.

രാജ്യത്ത് കൊവിഡിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷമായി ഉയര്‍ന്നു. ഓക്സിജന് ഉള്‍പ്പെടെ ക്ഷാമം നേരിടുന്നത് കാരണം രാജ്യ തലസ്ഥാനത്ത് ഉള്‍പ്പെടെ നിരവധി പേര്‍ ചികിത്സ കിട്ടാതെ മരിക്കുകയാണ്.

ഈ പശ്ചാത്തലത്തിലാണ് വിവിധ മേഖലകളില്‍ നിന്നും ചികിത്സാ സഹായം എത്തുന്നത്. ഒക്സിജന്‍ സിലിണ്ടര്‍, മരുന്ന് എന്നിവ വിതരണം ചെയ്യുന്നതിനാണ് ഈ തുക ഉപയോഗിക്കുക.ഐപിഎല്ലില്‍ പഞ്ചാബ് കിങ്സ് ഇന്ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ നേരിടും. മത്സരം രാത്രി 7.30ന് ആരംഭിക്കും.

 

Top