NIA will not investigate sedition case against JNU student, rules Delhi HC

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം എന്‍ഐഎ അന്വേഷിക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.

ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവും ഹൈക്കോടതി തള്ളി. ദഡല്‍ഹി പൊലീസിന് കേസ് അന്വേഷിക്കാമെന്നും കോടതി വ്യക്തമാക്കി.

എ. അഗ്‌നിഹോത്രി എന്നയാളുടെ ഹര്‍ജിയാണ് കോടതി തള്ളിയത്. ഡല്‍ഹി പൊലീസ് ശരിയായ രീതിയിലല്ല, കേസ് അന്വേഷിക്കുന്നത് എന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.

പോലീസ് കേസ് അന്വേഷിക്കുകയാണ്, എന്തിനാണ് ഇത്ര തിടുക്കം വെക്കുന്നതെന്ന് ഹര്‍ജി സമര്‍പ്പിച്ചപ്പോള്‍ തന്നെ കോടതി ചോദിച്ചിരുന്നു. ഡല്‍ഹി പൊലീസില്‍ നിന്നോ, കേന്ദ്ര സര്‍ക്കാരില്‍ നിന്നോ വിശദീകരണം ആവശ്യപ്പെടാതെയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയിരിക്കുന്നത്.

പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിനെ അനുസ്മരിക്കുന്നതിന് ചടങ്ങ് സംഘടിപ്പിച്ചെന്ന് ആരോപിച്ചാണ് എഐഎസ്എഫ് നേതാവും യൂണിയന്‍ ചെയര്‍മാനുമായ കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തത്.

Top