ഹൈദരാബാദില്‍ എന്‍ഐഎ വ്യാപക പരിശോധന

ഹൈദരാബാദില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) വ്യാപക പരിശോധന. മാവോയിസ്റ്റ് ബന്ധം സംശയിക്കുന്നവരുടെ ഇടങ്ങളിലാണ് റെയ്ഡ്. ഒക്ടോജീരിയന്‍ തെലുഗു കവി വരവര റാവുവിന്റെ മരുമകന്‍ വേണുഗോപാലിന്റെ വസതിയില്‍ ഉള്‍പ്പെടെ റെയ്ഡ് നടക്കുന്നുണ്ടെന്നാണ് വിവരം.

നഗരത്തിലെ ഹിമായത് നഗര്‍, എല്‍ബി നഗര്‍ മേഖലകളിലും തെരച്ചില്‍ നടക്കുന്നുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് വരവര റാവു നേരത്തെ അറസ്റ്റിലായിരുന്നു.

Top