സ്വര്‍ണക്കടത്ത്; സ്വപ്നയെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന ഉള്‍പ്പെടെയുള്ള മുഖ്യപ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന ആവശ്യവുമായി എന്‍ഐഎ. മൊബൈലിലും ലാപ്പ്ടോപ്പിലുമുള്ള വിവരങ്ങള്‍ കൂടി ശേഖരിക്കേണ്ടതുണ്ടെന്നും എന്‍ഐഎ റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ചോദ്യം ചെയ്യലില്‍ സ്വപ്ന പാസ്വേര്‍ഡ് വെളിപ്പെടുത്തിയിരുന്നു. ഇതുപയോഗിച്ച് അവരുടെ സാനിധ്യത്തില്‍ ലാപ്പ്ടോപ്പും മൊബൈലും പരിശോധിച്ച് ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്.

ഒരുമിച്ച് ഇരുത്തിയുള്ള ചോദ്യം ചെയ്യലിന്റെ പരാമര്‍ശങ്ങള്‍ റിമാന്റ് റിപ്പോര്‍ട്ടിലില്ല. എന്നാല്‍ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യേണ്ടിവരുമെന്നാണ് എന്‍ഐഎ സംഘം വ്യക്തമാക്കുന്നത്. അതായത് ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സ്വപ്നയെ ചോദ്യം ചെയ്തത്. ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവരെയും വീണ്ടും വിളിപ്പിക്കേണ്ടിവരുമെന്നും എന്‍ഐഎ പറയുന്നു. ഇവരുടെ ലാപ്ടോപ്പ് ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാനുണ്ട്.

Top