പിഎഫ്ഐ റെയ്ഡ്: കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യാൻ എൻഐഎ

കൊച്ചി: പോപ്പുലർ ഫ്രണ്ടിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ദേശീയ അന്വേഷണ ഏജൻസി ഇന്ന് ചോദ്യം ചെയ്യും. സംസ്ഥാനത്തെ 56 ഇടങ്ങളിലാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. റെയ്ഡിൽ നിന്ന് കിട്ടിയ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് തുടർ ചോദ്യം ചെയ്യൽ. തിരുവനന്തപപുരത്ത് നിന്ന് കസ്റ്റിഡിയിലെടുത്ത ജില്ല നേതാവടക്കം മൂന്നുപേരെ ഇന്നലെ വിട്ടയച്ചിരുന്നു. ഇവരിൽ ചിലരെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. മുൻനിര നേതാക്കളെ അറസ്റ്റു ചെയ്ത് സംഘടനയെ നിരോധിച്ചശേഷവും , പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാൻ നടത്തിയ ശ്രമങ്ങളാണ് എൻഐഎ പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ കൊച്ചിയിലെ അഭിഭാഷകൻ മുഹമ്മദ് മുബാറക്കിനെ കസ്റ്റഡിയിൽ വാങ്ങാൻ എൻഐഎ നാളെ കോടതിയിൽ അപേക്ഷ നൽകുന്നുണ്ട്.

Top