തീവ്രവാദ ഭീഷണി ; കോയമ്പത്തൂരില്‍ എൻഐഎ റെയ്ഡ് നടത്തുന്നു

ചെന്നൈ: തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കോയമ്പത്തൂരിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നു. വീടുകളും, ഫ്‌ലാറ്റുകയും കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തുന്നത്.

ഐഎസുമായി ബന്ധം ഉള്ളവരെ കണ്ടെത്തുന്നതിനായാണ് റെയ്ഡ്. പരിശോധന നടക്കുന്ന സ്ഥലങ്ങളില്‍ തമിഴ്‌നാട് പൊലീസ് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ ഏഴിടങ്ങളില്‍ എന്‍.ഐ.എ ജൂണ്‍ ആദ്യവാരം റെയ്ഡ് നടത്തിയിരുന്നു. അന്നത്തെ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിരുന്നില്ല. അന്ന് റെയ്ഡ് നടത്തിയ നാല് വീടുകളിലാണ് റെയ്ഡ് നടത്തുന്നത്.

Top