പുല്‍വാമ ഭീകരാക്രമണം; എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ ഒടുവില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ജമ്മുകാശ്മീരിലെ എന്‍ഐഎ കോടതിയിലാണ് 13500 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.

ചാവേറായ പുല്‍വാമ സ്വദേശി ആദില്‍ അഹ്മദ്ര്‍ അടക്കം 19 പേരെയാണ് കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. ജെയ്‌ഷേ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍, സഹോദരന്‍ റഫു അസ്ഹര്‍ എന്നിവരുടെ പേരുകളും കുറ്റപ്പത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ടില്‍ പാകിസ്ഥാന്റെ പങ്കിനെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14നായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഒന്നര വര്‍ഷത്തിന് ശേഷമാണ് എന്‍ഐഎ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.

Top