എൻഐഎ റെയ്ഡിനിടെ അറസ്റ്റ് ചെയ്ത മുഹമ്മദ് മുബാറഖിന്റെ ചോദ്യം ചെയ്യൽ ഇന്നാരംഭിക്കും

കൊച്ചി: എൻഐഎ സംസ്ഥാന വ്യാപക റെയ്ഡിനിടെ അറസ്റ്റ് ചെയ്ത മുഹമ്മദ് മുബാറഖിന്റെ ചോദ്യം ചെയ്യൽ ഇന്നാരംഭിക്കും. കൊച്ചി എൻഐഎ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ നടക്കുക. കഴിഞ്ഞ ദിവസം എൻഐഎ പ്രത്യേക കോടതി 5 ദിവസത്തെ കസ്റ്റഡി അനുവദിച്ചിരുന്നു. പോപ്പുലർ ഫ്രണ്ട് ഹിറ്റ് സ്ക്വാഡ് അംഗമാണ് മുഹമ്മദ് മുബാറഖ് എന്നാണ് എൻഐഎ കണ്ടെത്തൽ.

മറ്റു പാർട്ടികളിലെ നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ട് ഇയാൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയതായും ഏജൻസി വ്യക്തമാക്കുന്നു. നേരത്തെ നടന്ന റെയ്ഡിൽ ഇയാളുടെ വീട്ടിൽ നിന്ന് മഴുവും വാളും ഉൾപ്പടെയുള്ള ആയുധങ്ങൾ കണ്ടെത്തിയിരുന്നു. ഹിറ്റ് സ്ക്വാഡിന്റെ പ്രവർത്തന രീതിയടക്കമുള്ള വിശദാംശങ്ങൾ തേടുകയാണ് മുബാറഖിലൂടെ എൻഐഎ ലക്ഷ്യമിടുന്നത്. പിടിയിലായ മുബാറക്ക് കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തുവരുന്ന അഭിഭാഷകനാണ്.

Top