പോപ്പുലര്‍ ഫ്രണ്ട് പ്രധാന കേന്ദ്രമായ ഗ്രീന്‍വാലിയിൽ എൻഐഎ റെയ്ഡ്

മലപ്പുറം: മലപ്പുറത്ത് എൻഐഎ റെയ്ഡ്. മഞ്ചേരി ഗ്രീൻവാലിയിലാണ് പരിശോധന. പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന കേന്ദ്രമാണ് ഗ്രീൻവാലി. പോപ്പുലർ ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിനായുള്ള തെരച്ചിലിന്റെ ഭാ​ഗമായാണ് പരിശോധന നടത്തിയതെന്നാണ് വിവരം.

സംസ്ഥാന സെക്രട്ടറിയായ ഇയാൾ നേരത്തെ മുതൽ ഒളിവിലാണ്. കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാണ് റൗഫ്. ഗ്രീൻവാലിയിൽ നിന്നും ചില രേഖകൾ പിടിച്ചെടുത്തതായും സൂചനകളുണ്ട്.

Top