ജലീല്‍ കളവ് നടത്തിയിട്ടില്ല, എന്‍ഐഎ ചോദ്യം ചെയ്യല്‍ സ്വാഭാവിക നടപടി; എ വിജയരാഘവന്‍

തിരുവനന്തപുരം: മന്ത്രി കെ ടി ജലീല്‍ എന്‍ഐഎക്ക് മുന്‍പില്‍ ഹാജരായത് സ്വാഭാവിക നടപടി മാത്രമായേ കണക്കാക്കാനാകൂ എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. ജലീല്‍ രാജിവെയ്ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ജലീല്‍ കളവ് നടത്തിയിട്ടില്ല. അതുകൊണ്ട് രാജിവെയ്ക്കേണ്ട സാഹചര്യമില്ല. ജലീലിനെ ചോദ്യം ചെയ്യുന്നതില്‍ അസാധാരണമായി ഒന്നുമില്ല. അത് സ്വാഭാവികമായ പ്രവൃത്തി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷം കളവ് പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പ്രതിപക്ഷത്തിന്റേത് നിഷ്‌ക്രിയമായ പ്രവൃത്തിയാണെന്നും എ.വിജയരാഘവന്‍ കുറ്റപ്പെടുത്തി.

Top