പാക് നയതന്ത്ര ഉദ്യോഗസ്ഥന്‍ ദേശീയ സുരക്ഷാ ഏജന്‍സിയുടെ വാണ്ടഡ് ലിസ്റ്റില്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ നയതന്ത്രമേഖലകളില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത പാകിസ്താന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ആമിര്‍ സുബൈര്‍ സിദ്ദിഖി ദേശീയ സുരക്ഷാ ഏജന്‍സിയുടെ വാണ്ടഡ് ലിസ്റ്റില്‍. കൊളംബോയിലെ പാക് ഹൈക്കമ്മീഷനില്‍ വിസ കൗണ്‍സിലറായിരുന്ന സിദ്ദിഖിന്റെ പേരും ചിത്രവുമടക്കമാണ് എന്‍.ഐ.എ വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിദ്ദിഖിയെ കൂടാതെ മറ്റ് രണ്ട് പാക് നയതന്ത്ര ഉദ്യോഗസ്ഥരായ വിനീത്, ബോസ് എന്ന ഷാ എന്നിവരും പട്ടികയിലുണ്ട്.

ലങ്കന്‍ പൗരന്‍മാരായ മുഹമ്മദ് സാകിര്‍ ഹുസൈന്‍, തമീം അന്‍സാരി, അരുണ്‍ ശെല്‍വരാജ്, ശിവബാലന്‍ എന്നിവരുടെ സഹായത്തോടെ മുംബൈ ഭീകരാക്രമണത്തിന്റെ മാതൃകയില്‍ 2014ല്‍ തെക്കേ ഇന്ത്യയിലെ കര, നാവിക സേനാ ആസ്ഥാനങ്ങള്‍ തകര്‍ക്കാന്‍ ഗുഢാലോചന നടത്തിയെന്നാണ് ഇവര്‍ക്കെതിരായ ആരോപണം.

Top