സ്വര്‍ണക്കടത്ത്; 10 പേരെ സംരക്ഷിത സാക്ഷികളാക്കാന്‍ കോടതി

കൊച്ചി: നയതന്ത്ര സ്വര്‍ണ്ണക്കടത്തു കേസില്‍ 10 സാക്ഷികളുടെ വിശദാംശങ്ങള്‍ കോടതി രഹസ്യമാക്കി. ഇവരെ സംരക്ഷിത സാക്ഷികളാക്കാനാണ് കോടതിയുടെ തീരുമാനം. എന്‍ഐഎയുടെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.

ഇവരുടെ വിശദാംശങ്ങള്‍ കേസിന്റെ ഉത്തരവുകളിലും വിധിന്യായങ്ങളിലും രേഖകളിലും ഉണ്ടാകില്ല. അഭിഭാഷകര്‍ക്കും ഇവരുടെ വിശദാംശങ്ങള്‍ കൈമാറില്ല. സാക്ഷികളുടെ ജീവന് ഭീഷണിയുള്ളതിനാലാണ് നടപടി. 10 സാക്ഷികളുടെ മൊഴികളും അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ കഴിയുന്ന രേഖകളും പ്രതികള്‍ക്കോ അവരുടെ അഭിഭാഷകര്‍ക്കോ നല്‍കില്ല.

Top