എന്‍ഐഎ ഉദ്യോഗസ്ഥര്‍ വീണ്ടും ഹാദിയയുടെ മൊഴിയെടുത്തു

Hadiya case-the state government changed the lawyer

വൈക്കം : എന്‍ഐഎ വീണ്ടും ഹാദിയയുടെ മൊഴിയെടുത്തു.ഹാദിയയുടെ മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തി.

എന്‍ഐഎയുടെ കൊച്ചി യൂണിറ്റാണ് ഹാദിയയുടെ വീട്ടിലെത്തി മൊഴിയെടുത്തത്.

ഈ മാസം 27ന് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് ചോദ്യം ചെയ്തത്. ഇത് രണ്ടാം തവണയാണ് ഹാദിയയുടെ മൊഴി എന്‍ഐഎ രേഖപ്പെടുത്തുന്നത്.

നവംബര്‍ 27ന് 3 മണിക്ക് മുമ്പ് ഹാദിയയെ ഹാജരാക്കണമെന്നാണ് അച്ഛനോട് സുപ്രീംകോടതി നിര്‍ദേശിച്ചത്.

തുറന്ന കോടതിയിലാണ് വാദം കേള്‍ക്കുന്നത്. അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കണമെന്ന ഹാദിയയുടെ അച്ഛന്റെ ആവശ്യം കോടതി തള്ളിയിരുന്നു.

Top