ഐഎസിലേയ്ക്ക് മലയാളികളെ റിക്രൂട്ട് ചെയ്ത ഓച്ചിറ സ്വദേശിയുടെ വീട്ടില്‍ എന്‍ഐഎയുടെ പരിശോധന

കൊല്ലം: ഇസ്ലാമിക് സ്റ്റേറ്റ്‌സിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത കേസില്‍ പ്രതിയായ ഓച്ചിറ സ്വദേശി മുഹമ്മദ് ഫൈസലിന്റെ വീട്ടില്‍ അന്വേഷണ ഏജന്‍സികള്‍ പരിശോധന നടത്തി.

എന്നാല്‍, മകന്‍ ഐഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നാണ് മുഹമ്മദ് ഫൈസലിന്റെ അമ്മ ജമാനത്ത് പറഞ്ഞത്. തിരുവനന്തപുരത്ത് നിന്ന് ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സ് പഠിച്ച ശേഷമാണ് ഫൈസല്‍ ഖത്തറിലെത്തിയത്

ഓച്ചിറ വവ്വാക്കാവിലാണ് മുഹമ്മദ് ഫൈസലിന്റെ വീട്. ഉമ്മ ജമാനത്ത് മാത്രമാണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്നത്. മുഹമ്മദ് ഫൈസലിന്റെ പിതാവ് വിദേശത്താണ് ജോലി ചെയ്യുന്നത്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗിന് ചേര്‍ന്നെങ്കിലും പാസാകാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മൂന്നരമാസം മുന്‍പ് ഫൈസല്‍ ഖത്തറിലേക്ക് പോയിരുന്നു.

ഫൈസലിനെ പിന്തുടര്‍ന്ന് എന്‍ഐഎയും ഇന്റലിജന്‍സും കഴിഞ്ഞ നാല് ദിവസമായി ഓച്ചിറയിലുണ്ട്. പരിശോധനകള്‍ നടത്തുവാന്‍ ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് മുഹമ്മദ് ഫൈസലിന്റെ ഐഎസ് ബന്ധത്തെക്കുറിച്ച് വീട്ടുകാര്‍ അറിയുന്നത്.

Top