കെടി ജലീലിനെ സാക്ഷിയാക്കുന്നത് പരിഗണനയില്‍ ഇല്ല; നടന്നത് ചോദ്യം ചെയ്യല്‍ തന്നെയെന്ന് എന്‍ഐഎ

Kt Jaleel

കൊച്ചി: നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്ന കേസില്‍ മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്തതു തന്നെയാണെന്ന് എന്‍ഐഎ. മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യാന്‍ കെടി ജലീലിന്റെ സഹായം തേടിയതില്‍ വിശദീകരണം ചോദിച്ചു. അതേസമയം മന്ത്രിയെ സാക്ഷിയാക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്നും എന്‍ഐഎ അധികൃതര്‍.
സംഭവത്തില്‍ കെടി ജലീലിന്റെ വാദങ്ങളെ ശരിവച്ചുകൊണ്ടുള്ളതല്ല എന്‍ഐഎയുടെ നിലപാട്. ചോദ്യം ചെയ്യലിനുശേഷം ജലീല്‍ പുറത്തുവന്നപ്പോള്‍ തന്റെ മൊഴി രേഖപ്പെടുത്താനാണ് വിളിപ്പിച്ചതെന്നായിരുന്നു മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എല്ലാ ചോദ്യങ്ങള്‍ക്കും താന്‍ ഉത്തരം പറഞ്ഞിരുന്നുവെന്നും ഒരു ഭാരം ഇറക്കിവച്ച ആശ്വാസമാണ് ഇപ്പോള്‍ തോന്നുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.

Top