സ്വര്‍ണക്കടത്ത്; ശിവശങ്കറിന്റെ അറസ്റ്റിന് തടസങ്ങളിലെന്ന് എന്‍ഐഎക്ക് നിയമോപദേശം

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്റെ അറസ്റ്റിന് തടസങ്ങളില്ലെന്ന് എന്‍ഐഎയ്ക്ക് നിയമോപദേശം. യുഎപിഎ സെക്ഷന്‍ 15 നിലനില്‍ക്കുമോയെന്നതില്‍ ഹൈക്കോടതി വിധി വന്ന ശേഷം നടപടി സ്വീകരിക്കാം. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്ന് ഇ ഡി കണ്ടെത്തിയിരുന്നു.

സ്വര്‍ണക്കടത്തില്‍ യുഎപിഎ 15ാം വകുപ്പ് ചുമത്തിയതിനെതിരെ മുന്‍പ് അറസ്റ്റിലായ പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്വര്‍ണക്കടത്തിലല്ല, കള്ളനോട്ട് കേസിലാണ് ഈ വകുപ്പ് ബാധകമെന്നാണ് പ്രതികളുടെ വാദം. ഇതോടെ കേസില്‍ അന്വേഷണ സംഘം പ്രതിരോധത്തിലായി. എന്നാല്‍ വകുപ്പ് നിലനില്‍ക്കുമെന്ന് ഹൈക്കോടതി വിധിച്ചാല്‍ ശിവശങ്കറിന്റെ അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തും. രാജ്യദ്രോഹ കേസ് കൂടുതല്‍ ബലപ്പെടുകയും ചെയ്യും

Top