പന്തീരങ്കാവ് കേസ്; അലനും താഹയ്ക്കുമെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനും താഹ ഫസലിനുമെതിരായ കുറ്റപത്രം എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു. എറണാകുളത്തെ പ്രത്യേക എന്‍.ഐ.എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഗൂഢാലോചന, നിയമവിരുദ്ധ പ്രവര്‍ത്തനം, നിരോധിത സംഘടയില്‍ പ്രവര്‍ത്തിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

മാവോയിസ്റ്റ് ലഘുലേഖകള്‍ വിതരണം ചെയ്തുവെന്നാരോപിച്ച് കോഴിക്കോടുവെച്ച് 2019 നവംബറിലാണ് ഇരുവരെയും പന്തീരങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.ഇരുവരുടയും അറസ്റ്റിന് ശേഷം ആറ് മാസം പൂര്‍ത്തിയാകുമ്പോഴാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

സി.പി ഉസ്മാനെയും(40) കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്.

അലന്റെയും താഹയുടെയും വീട്ടില്‍ നിന്ന് ലഘുലേഖകളും പെന്‍ഡ്രൈവറും കണ്ടെത്തിയതായും ഇരുവരും സിപിഐ മാവോയിസ്റ്റ് സംഘടനയിലെ അംഗങ്ങളായിരുന്നുവെന്നും രഹസ്യയോഗങ്ങള്‍ ചേര്‍ന്നിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു.

Top