പിഎഫ്ഐ നേതാക്കൾ റിമാൻഡിൽ, പ്രതികളെ വിയ്യൂർ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റണമെന്ന് എൻഐഎ

കൊച്ചി : എൻഐഎ അറസ്റ്റ് ചെയ്ത പതിനൊന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കളെയും കൊച്ചി എൻഐഎ കോടതി അടുത്ത മാസം 20 വരെ റിമാൻഡ് ചെയ്തു. പ്രതികളെ കാക്കനാട് ജയിലിലേക്ക് കൊണ്ട് പോകും. പ്രതികളെ വിയ്യൂരിലെ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റണമെന്ന് എൻഐഎ ആവശ്യപ്പെട്ടു. അതിനായി പ്രത്യേക അപേക്ഷ നൽകാമെന്നും എൻഐഎ വ്യക്തമാക്കി. ഡിജിറ്റൽ തെളിവുകൾ ഇനിയും കിട്ടാനുണ്ടെന്നും എൻഐഎ അറിയിച്ചു. എല്ലാ പ്രതികൾക്കും അടുത്ത ബന്ധുക്കളെ കാണാൻ അഞ്ച് മിനിട്ട് സമയം അനുവദിച്ചു. അതേ സമയം, ഇന്നലെ റിമാൻഡ് ചെയ്ത അബ്ദുൾ സത്താറിനെ കസ്റ്റഡിയിൽ കിട്ടാൻ എൻഐഎ അപേക്ഷയും നൽകി.

Top