തമിഴ്‌നാട്ടിലെ മൂന്ന് സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നു. . .

nia

ചെന്നൈ: തമിഴ്‌നാട്ടിലെ മൂന്ന് സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നു. തമിഴ്‌നാട്ടിലും തൗഹീത് ജമാഅതിന് വേരുകളുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎയുടെ റെയ്ഡ്.

തൗഹീദ് ജമാഅത്ത്, എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലാണ് റെയ്ഡ്. റിയാസ് അബൂബക്കര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥരടക്കമാണ് പരിശോധന നടത്തുന്നത്.

ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ ചാവേറുകള്‍ കേരളത്തിലും തമിഴ്‌നാട്ടിലുമെത്തിയിരുന്നു എന്ന റിപ്പോര്‍ട്ടിനെതുടര്‍ന്ന് കേരളത്തിലും തമിഴ്‌നാട്ടിലും തെരച്ചില്‍ ശക്തമാക്കിയിരുന്നു.

Top