എന്‍.ഐ.എ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി

ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) വിപുലമായ അധികാരങ്ങള്‍ നല്‍കുന്ന ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. വിദേശത്തു വച്ച് ഇന്ത്യക്കാര്‍ക്കു നേരേയുണ്ടാവുന്ന ആക്രമണങ്ങളും സൈബര്‍ കുറ്റകൃത്യങ്ങളും മനുഷ്യക്കടത്തും അന്വേഷിക്കാന്‍ എന്‍.ഐ.എയ്ക്ക് അധികാരം നല്‍കുന്നതാണ് ബില്‍.

കഴിഞ്ഞ ദിവസം ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു. ബില്‍ നടപ്പിലാവണമെങ്കില്‍ രാഷ്ട്രപതിയുടെ അനുമതി കൂടി വേണം. നരേന്ദ്ര മോദി സര്‍ക്കാര്‍ എന്‍.ഐ.എ ബില്‍ ദുരുപയോഗം ചെയ്യില്ലെന്നും രാജ്യത്തെ ഭീകരവാദം തുടച്ചുനീക്കാന്‍ ബില്‍ ഉപയോഗപ്പെടുത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.

Top