ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം: കോഴിക്കോട് സ്വദേശി അറസ്റ്റില്‍

arrest

കോഴിക്കോട്:ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന വിദേശ മലയാളി അറസ്റ്റില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ ഷൈബു നിഹാറിനെയാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്തത്.

ഖത്തറില്‍നിന്ന് കരിപ്പൂരിലേക്ക് വന്നപ്പോഴായിരുന്നു ഷൈബു നിഹാര്‍ അറസ്റ്റിലായത്. ബഹറിനിലെ അല്‍ അന്‍സര്‍ സലഫി സെന്ററില്‍ ഐ.എസ് പരിശീലന ക്ലാസുകളില്‍ ഷൈബു നിഹാര്‍ പങ്കെടുത്തിരുന്നതായി എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്. ഈ ക്ലാസില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും സിറിയയില്‍ പോയി ഇസ്ലാമിക് സ്റ്റേറ്റില്‍
ചേര്‍ന്നതായും കണ്ടെത്തിയിട്ടുണ്ട്.

Top