എൻഐഎ നിയമഭേദഗതി പാസാക്കി; ഒവൈസിയുടെ എതിര്‍പ്പിനെ വിമര്‍ശിച്ച് അമിത് ഷാ

ന്യൂഡല്‍ഹി:ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)ക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കുന്ന ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. വിദേശത്ത് ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കും എതിരെയുള്ള ഭീകരാക്രമണവും എന്‍ഐഎക്ക് അന്വേഷിക്കാം. സൈബര്‍ കുറ്റകൃത്യങ്ങളും അന്വേഷണ പരിധിയില്‍ കൊണ്ടു വരാം. മനുഷ്യക്കടത്തും ആയുധകടത്തും അന്വേഷിക്കാനുള്ള അവകാശവും ഇന്ന് ലോക്‌സഭ പാസാക്കിയ ബില്‍ എന്‍ഐഎക്ക് നല്‍കുന്നു.

ചര്‍ച്ചയ്ക്കിടെ അസദുദ്ദീന്‍ ഒവൈസി തര്‍ക്കവുമായി എണീറ്റപ്പോള്‍ അമിത് ഷാ തടസപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടു. അമിത് ഷാ കൈചൂണ്ടി സംസാരിച്ചാല്‍ താന്‍ ഭയക്കില്ലെന്നായിരുന്നു ഒവൈസിയുടെ പ്രതികരണം. ഭീകരര്‍ക്ക് ശക്തമായ സന്ദേശം നല്‍കാനാണ് നിയമഭേദഗതിയെന്ന് അമിത് ഷാ വിശദീകരിച്ചു. എന്‍ഐഎയെ മോദി ഗവണ്‍മെന്റ് ദുരൂപയോഗം ചെയ്യില്ലെന്നും തീവ്രവാദത്തെ തുടച്ചുനീക്കുമെന്നും അമിത് ഷാ പറഞ്ഞു.

Top