സ്വപ്‌ന സുരേഷിനെ എന്‍ഐഎ ഇന്നും ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ ഇന്നും ചോദ്യം ചെയ്യും. ഇന്നലെയാണ് എന്‍.ഐ.എ. സ്വപ്ന സുരേഷിനെ കസ്റ്റഡിയില്‍ വാങ്ങിയത്.

നിലവില്‍ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സ്വപ്നയെ ചോദ്യം ചെയ്യുന്നത്. അവരുടെ മൊബൈല്‍ ഫോണുകളും രണ്ട് ലാപ്ടോപ്പും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിലെ ടെലഗ്രാം സന്ദേശങ്ങളും ചില വാട്സാപ്പ് സന്ദേശങ്ങളും അവര്‍ നശിപ്പിച്ചിരുന്നു. എന്നാല്‍ ഈ സന്ദേശങ്ങള്‍ അന്വേഷണ സംഘം വീണ്ടെടുത്തിരുന്നു. ഇത് വെച്ചുള്ള ചോദ്യം ചെയ്യലാവും പ്രധാനമായും നടക്കുക.

ആദ്യ ഘട്ടത്തില്‍ സ്വപ്ന സുരേഷ് നല്‍കിയ മൊഴിയില്‍ ചില പൊരുത്തക്കേടകള്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടിരുന്നു. അവര്‍ ചില കാര്യങ്ങള്‍ ഒളിച്ചു വെച്ചിട്ടുണ്ട്. അതു സംബന്ധിച്ച വിവരങ്ങള്‍ കൂടി ഡിജിറ്റല്‍ തെളിവുകളുടെ പശ്ചാത്തലത്തില്‍ സ്വപ്നയോട് ചോദിച്ചറിയും.

Top