‘നീ മുകിലോ’ സിത്താരയ്‌ക്കൊപ്പം ഗാനം ആലപിച്ച് മകള്‍ സാവന്‍ ഋതുവും

വാഗതനായ മനു സംവിധാനം ചെയ്ത് പാര്‍വതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘ഉയരെ’ മികച്ച പ്രേഷക പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിലെ ‘നീ മുകിലോ’ എന്ന ഗാനവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ചിത്ര റിലീസ് ചെയ്യുന്നതിന് മുമ്പേ യൂട്യൂബില്‍ റിലീസ് ചെയ്ത ഗാനം സിത്താരയും വിജയ് യേശുദാസും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

https://www.facebook.com/sithara.thara/videos/2066540013395869/

ഇപ്പോഴിതാ ‘നീ മുകിലോ’എന്ന ഗാനം സിത്താരയും മകള്‍ സാവന്‍ ഋതുവും ചേര്‍ന്ന് അതി ഗംഭീരമായി പാടിയിരിക്കുന്നത്. ഇരുവരും ഒന്നിച്ചു പാടുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സിത്താര തന്നെയാണ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതിനകം തന്ന വെീഡിയോ നിരവധി പേര്‍ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Top