NH saide liquor sale supreme court order

liquor policy

തിരുവനന്തപുരം: ദേശീയ പാതയോരത്തെ മദ്യവില്‍പ്പനയെ സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടി.

അഡ്വക്കേറ്റ് ജനറലിനോടാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയിരിക്കുന്നത്‌.നേരത്തെ, നിയമസെക്രട്ടറി കേസില്‍ നിയമോപദേശം നല്‍കിയിരുന്നു.

സംസ്ഥാന-ദേശീയ പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള വിധിയനുസരിച്ച് മിക്ക മദ്യശാലകളും പൂട്ടേണ്ടി വരുമെന്നാണ് നിയമസെക്രട്ടറി സര്‍ക്കാരിന് ഉപദേശം നല്‍കിയത്.

വിധിക്കെതിരെ റിവിഷന്‍ പെറ്റീഷനുമായി സുപ്രീം കോടതിയെ സമീപ്പിക്കുക മാത്രമാണ് സര്‍ക്കാരിന് മുന്നിലുള്ള വഴിയെന്നും നിയമോപദേശത്തിലുണ്ട്.

ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്.

ഏപ്രില്‍ ഒന്നുമുതലാണ് കോടതി ഉത്തരവ് പാലിക്കേണ്ടത്. ബിവറേജസ് ഔട്ട്‌ലെറ്റുകളടക്കം ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ മിക്കതും പാതയോരങ്ങളിലായതിനാല്‍ ഇത് പൂട്ടേണ്ടിവരും.

കൊച്ചിയില്‍ അഞ്ച് ഫൈവ്സ്റ്റാര്‍ ബാറുകളും പൂട്ടേണ്ടവയില്‍ ഉള്‍പ്പെടുന്നു.

Top