ശബ്ദമലിനീകരണം ; അമര്‍നാഥ് ക്ഷേത്ര ഗുഹയില്‍ മന്ത്രം ചൊല്ലുന്നതിനും മണി മുഴക്കുന്നതിനും വിലക്ക്

ന്യൂഡൽഹി : അമര്‍നാഥ് ക്ഷേത്രത്തില്‍ മന്ത്രം ചൊല്ലുന്നതിനും മണി മുഴക്കുന്നതിനും വിലക്ക്.

ദേശീയ ഹരിത ട്രൈബ്യൂണലാണ് ശബ്ദമലിനീകരണം ചൂണ്ടിക്കാട്ടി ക്ഷേത്ര ഗുഹയില്‍ വിലക്കേർപ്പെടുത്തിയത്.

അമര്‍നാഥ് ഗുഹയിലൂടെ ഭക്തർ കടന്നു പോകുമ്പോൾ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകരുതെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ജമ്മു കശ്മീരിലെ അമർനാഥിലെ ഒരു ഗുഹയിൽ സ്ഥിതിചെയ്യുന്ന ഹൈന്ദവക്ഷേത്രമാണ് അമർനാഥിലെ ഗുഹാക്ഷേത്രം. മഞ്ഞുകൊണ്ടുള്ള ശിവലിംഗമാണ് ഇവിടത്തെ പ്രത്യേകത.

ഗുഹാക്ഷേത്ര ദർശനം നടത്താൻ വിദേശികളടക്കം നിരവധി ഭക്തരാണ് ഇവിടെ എത്തുന്നത്.

Top