വിദേശ ഫണ്ട്: എന്‍ജിഒകള്‍ക്ക് മേലുള്ള നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി ∙ കേന്ദ്ര ആഭ്യന്തര മന്ത്രലയത്തിൽ വൻകണക്കുകൂട്ടലുകളാണ് ഇപ്പോൾ നടക്കുന്നത്. വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ (ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്‌ട് – എഫ്‌സിആർഎ) പരിധിയിൽപ്പെടുന്ന സർക്കാർ ഇതര സംഘടനകൾക്കു(എൻജിഒ) മേൽ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംഘടനകളിലെ പ്രധാന ഭാരവാഹികളിൽ മാറ്റമുണ്ടാകുകയാണെങ്കിൽ അതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന് അമിത് ഷാ ചുമതല ഏറ്റശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തിൽ പറയുന്നു.

2010 ലെ വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ സെക്‌ഷൻ 11, 12 പ്രകാരം വിദേശത്ത് നിന്ന് ധനസഹായം നേടുന്ന എല്ലാ സർക്കാർ ഇതര സംഘടനകളും റജിസ്ട്രേഷൻ വേളയിൽ അവയുടെ ഭാരവാഹികളെക്കുറിച്ചുള്ള വിവരം നൽകേണ്ടതുണ്ട്. എന്നാൽ ഇതിനു ശേഷം ഭാരവാഹികളിൽ ഉണ്ടാകുന്ന മാറ്റം പല എൻജിഒകളും സർക്കാരിനെ അറിയിക്കുന്നില്ലെന്നതു ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. ഇതിനായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചാൽ മതിയാകുമെങ്കിലും അതിൽ ചില സംഘടനകളെങ്കിലും കൃത്യമായ ശ്രദ്ധ പുലർത്താത്തതാണ് പുതിയ വിജ്ഞാപനത്തിന് ഇടയാക്കിയത്.

Top