സെല്‍വരാഘവനും സൂര്യയും ഒന്നിക്കുന്ന ‘എന്‍ജികെ’ ; ട്രെയ്‌ലര്‍ പുറത്തുവിട്ടു

തെന്നിന്ത്യന്‍ താരം സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എന്‍ജികെ. ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു.

ശെല്‍വരാഘവന്‍ തന്നെയാണ് എന്‍ജികെയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. യുവന്‍ ശങ്കര്‍രാജ സംഗീത സംവിധാനവും ഛായാഗ്രഹണം ശിവകുമാര്‍ വിജയനും നിര്‍വഹിക്കും. രാകുല്‍ പ്രീതും, സായ് പല്ലവിയുമാണ് നായികമാര്‍. ആദ്യം ദീപാവലി റീലിസ് ആയി എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രം പിന്നീട് റിലീസ് തിയതി മാറ്റുകയായിരുന്നു. മെയ് 31ന് ചിത്രം തിയേറ്ററുകളിലെത്തും.

ജഗപതി ബാബു, സമ്പത്ത് രാജ്, മന്‍സൂര്‍ അലിഖാന്‍, ബാല സിംഗ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

Top