സൂര്യയുടെ പുതിയ ചിത്രം; എന്‍ജികെയുടെ ട്രെയിലര്‍ & ഓഡിയോ ലോഞ്ച് ഇന്ന്

തെന്നിന്ത്യന്‍ താരം സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എന്‍ജികെ. ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ & ട്രെയിലര്‍ ലോഞ്ച് ഇന്ന് നടക്കും. സിനിമയുടെ അവസാന ഘട്ട ഷൂട്ടിംഗ് ഡിസംബര്‍ മൂന്നിന് ആണ് ആരംഭിച്ചത്.

ശെല്‍വരാഘവന്‍ തന്നെയാണ് എന്‍ജികെയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. യുവന്‍ ശങ്കര്‍രാജ സംഗീത സംവിധാനവും ഛായാഗ്രഹണം ശിവകുമാര്‍ വിജയനും നിര്‍വഹിക്കും. രാകുല്‍ പ്രീതും, സായ് പല്ലവിയുമാണ് നായികമാര്‍. ആദ്യം ദീപാവലി റീലിസ് ആയി എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രം പിന്നീട് റിലീസ് തിയതി മാറ്റുകയായിരുന്നു.

Top