സൂര്യ ചിത്രം എന്‍ജികെ റിപബ്ലിക് ദിനത്തില്‍ റിലീസിനെത്തും

NGK

സൂര്യയെ പ്രധാന കഥാപാത്രമാക്കി സെല്‍വരാഘവന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് എന്‍ജികെ. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണത്തിലാണ് ഇപ്പോള്‍. ജനുവരി 26 റിപബ്ലിക് ദിനത്തില്‍ എന്‍ജികെ റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോദിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

എന്‍ജികെ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സൂര്യ എംഎല്‍എയുടെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നതെന്നാണ് സൂചന.

കാകും മുന്നേട്ര കഴകം പാര്‍ട്ടിയുടെ സംസ്ഥാന യൂത്ത് വിംഗ് പ്രസിഡന്റ് എന്‍ജെ കുമാരന്‍ എംഎല്‍എ ആയാണ് സൂര്യ വേഷമിടുന്നത്. സൂര്യ ആദ്യമായാണ് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ വേഷത്തിലെത്തുന്നത്.

സായ് പല്ലവിയും രാകുല്‍ പ്രീതുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം. ജഗപതി റാവു, ഇളവരസു, രാജ്കുമാര്‍ ഗണേഷന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.

Top