പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യയും ഫിലിംമേക്കര്‍ ശെല്‍വരാഘവനും ഒന്നിക്കുന്ന ചിത്രം എന്‍ജികെ. ശെല്‍വരാഘവന് ശാരീരിക അസ്വസ്ഥതകള്‍ കാരണം ഷൂട്ടിങ് താമസിച്ചിരുന്നു. എന്നാല്‍ പിന്നീട് വൈകാതെ തന്നെ ഷൂട്ടിങ് തുടങ്ങുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്.
നന്ദഗോപാലന്‍ കുമാരന്‍ എന്ന കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിക്കുന്നത്. സായ് പല്ലവിയും രാകുല്‍ പ്രീതുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം. ജഗപതി റാവു, ഇളവരസു, രാജ്കുമാര്‍ ഗണേഷന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. ദീപാവലി റിലീസായി ചിത്രം തിയറ്ററുകളിലെത്തും. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം ക്രിസ്തുമസ് റിലീസായി എത്തുമെന്നും വാര്‍ത്തകളുണ്ട്.


