ന്യൂസിലന്‍ഡ് ഓപ്പണര്‍ നിക്കോള്‍ എല്ലാ ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു

nicol

ന്യൂസിലന്‍ഡ് ഓപ്പണര്‍ റോബ് നിക്കോള്‍ എല്ലാ ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. തന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ക്രിക്കറ്റ് കളി മതിയാക്കുകയാണെന്ന വാര്‍ത്ത അദ്ദേഹം പുറത്തു വിട്ടത്.

2010ല്‍ ശ്രീലങ്കയ്‌ക്കെതിരായ ടി20 മത്സരത്തിലൂടെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച നിക്കോള്‍, 2011 ല്‍ തന്റെ കന്നി ഏകദിനത്തില്‍ സെഞ്ചുറി നേടിയാണ് ആദ്യമായി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. സിംബാബ്‌വെയ്‌ക്കെതിരെ അന്ന് സെഞ്ചുറി നേടുമ്പോള്‍ മാര്‍ട്ടിന്‍ ഗുപ്തിലിന് ശേഷം അരങ്ങേറ്റ മത്സരത്തില്‍ സെഞ്ചുറി നേടുന്ന രണ്ടാം ന്യൂസിലന്‍ഡ് താരമായും നിക്കോള്‍ മാറി. 2012 ല്‍ സിംബാബ് വെയ്‌ക്കെതിരെ തന്നെയായിരുന്നു ഏകദിനത്തില്‍ അദ്ദേഹത്തിന്റെ മറ്റൊരു സെഞ്ചുറി.

ന്യൂസിലന്‍ഡ് ദേശീയ ടീമിന് വേണ്ടി 2 ടെസ്റ്റ് മത്സരങ്ങളിലും, 22 ഏകദിനങ്ങളിലും, 21 ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള ഈ മുപ്പത്തിയഞ്ചുകാരന്‍ ഏകദിനത്തില്‍ രണ്ട് സെഞ്ചുറികളും നേടിയിട്ടുണ്ട്.

Top