ജപ്തി നടപടിക്കിടെ സ്വയം തീകൊളുത്തി; മകള്‍ക്ക് പിന്നാലെ അമ്മയും മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്ത് വീട് ജപ്തി ചെയ്യുന്നതിനുള്ള നടപടികള്‍ക്കിടെ അമ്മയും മകളും സ്വയം തീകൊളുത്തിയ സംഭവത്തില്‍ അതീവ ​ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അമ്മ ലേഖയും മരിച്ചു.

ലേഖയുടെ മകൾ വൈഷ്ണവി (19) രാവിലെ മരിച്ചിരുന്നു. ഇരുവരും ഒരുമിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ ലേഖ അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

വീ​ടും സ്ഥ​ല​വും സ​ന്പാ​ദ്യ​വും ന​ഷ്ട​പ്പെ​ടും എ​ന്ന ഭീ​തി​യി​ല്‍ മ​നം​നൊ​ന്താ​ണ് ഇ​രു​വ​രും ജീ​വ​നൊ​ടു​ക്കി​യെ​ന്നാ​ണ് നി​ഗ​മ​നം. നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ കാ​ന​റാ ബാ​ങ്കി​ല്‍​നി​ന്ന് 15 വ​ര്‍​ഷം മു​ന്പ് ച​ന്ദ്ര​ന്‍ വീ​ട് വ​യ്ക്കാ​ന്‍ അ​ഞ്ചു ല​ക്ഷം രൂ​പ വാ​യ്പ എ​ടു​ത്തി​രു​ന്നു. ഇ​തു​വ​രെ എ​ട്ടു ല​ക്ഷം രൂ​പ തി​രി​ച്ച​ട​ച്ചു. 2010-ലാ​ണ് തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​ത്. തി​രി​ച്ച​ട​ക്കേ​ണ്ട കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ ബാ​ങ്ക് ജ​പ്തി നോ​ട്ടീ​സ് അ​യ​യ്ക്കു​യാ​യി​രു​ന്നു. ഇ​നി​യും നാ​ലു ല​ക്ഷം രൂ​പ കൂ​ടി അ​ട​യ്ക്കാ​നു​ണ്ടെ​ന്നാ​ണ് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്.

ഇവരുടെ ഭര്‍ത്താവിന് വിദേശത്ത് ജോലിയുണ്ടായിരുന്നു. ആ ജോലി നഷ്ടപ്പെട്ടതോടെ കുടുംബം ആകെ സാമ്പത്തിക പ്രതിസന്ധിയിലായി. ജപ്തി നോട്ടീസ് ലഭിച്ചത് മുതൽ അമ്മയും മകളും വലിയ മാനസിക പ്രയാസത്തിലായിരുന്നു എന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. ഭൂമി വിറ്റ് വായ്പ തിരിച്ചടക്കാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടതോടെയാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം.

Top