നെയ്യാറ്റിന്‍കര ആത്മഹത്യ; രാജന്റെ മകന് ജോലി വാഗ്ദാനം ചെയ്ത് സിപിഎം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച് സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. സംഭവം സ്ഥലം പരിശോധിച്ച ക്രൈംബ്രാഞ്ച് സംഘം മരിച്ച രാജന്റെ മക്കളുടെ മൊഴിയെടുത്തു. രാജനും ഭാര്യ അമ്പിളിയും പൊള്ളലേറ്റ് മരിക്കാന്‍ കാരണം പൊലീസിന്റെ വീഴ്‌ചെയന്നാണ് ആരോപണം.

ക്രൈം ബ്രാഞ്ച് എസ്പി ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. അന്വേഷണ സംഘത്തിലുള്ള സിഐ അഭിലാഷാണ് സ്ഥല പരിശോധന നടത്തിയ ശേഷം മക്കളായ രാഹുലിനോടും രജ്ഞിത്തിനോടും വിവരങ്ങള്‍ ചോദിച്ചത്. തര്‍ക്കഭൂമിയില്‍ കെട്ടിട ഷെഡിലാണ് ഇപ്പോഴും കുട്ടികള്‍ കഴിയുന്നത്.

അതേ സമയം രാജന്റെ മൂത്ത മകന്‍ രാഹുലിന് സിപിഎം സഹകരണ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്തു. മൂത്ത മകന്‍ രാഹുലിന് നെല്ലിമൂട് സഹകരണ ബാങ്കില്‍ ജോലി നല്‍കുമെന്നാണ് നെയ്യാറ്റിന്‍കര എംഎഎ ആന്‍സലിന് കഴിഞ്ഞ ദിവസം വീട്ടിലെത്തി അറിയിച്ചത്.

Top